വയനാട്ടില്‍ സ്വകാര്യ റിസോർട്ടിന്‍റെ മുന്നില്‍ നിന്ന ചന്ദനമരം മുറിച്ചുകടത്തി; പോലീസില്‍ പരാതി

 

കല്പ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ചന്ദനമരം മോഷണം പോയി. ടൗണിലെ സ്വകാര്യ റിസോർട്ടിന്‍റെ മുന്നിൽ നിന്ന ചന്ദനമരമാണ് ചൊവ്വാഴ്ച രാത്രിയോടെ മോഷ്ടാക്കൾ മുറിച്ചു കടത്തിയത്. എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വർഷം പഴക്കമുള്ള ചന്ദനമരമാണ് മോഷണം പോയത്. രാത്രി കനത്ത മഴയായതിനാൽ മരം മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് റിസോർട്ടിലെ ജീവനക്കാർ പോലീസിന് നൽകിയ മൊഴി. പുൽപ്പള്ളി പോലീസിനും വനംവകുപ്പിനും പരാതി നൽകിയ റിസോർട്ട് അധികൃതർ, മരം മുറിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി. ഒരു മാസം മുമ്പ് കാപ്പിസെറ്റ്, ചെറ്റപ്പാലം ഭാഗങ്ങളിലെ സ്വകാര്യ കൃഷിയിടങ്ങളിൽ നിന്നും അഞ്ച് ചന്ദന മരങ്ങൾ മോഷണം പോയിരുന്നു.

Comments (0)
Add Comment