വീണ്ടും സത്യപ്രതിജ്ഞ, എ.രാജ സഭയില്‍ തുടർന്നത് ക്രമവിരുദ്ധമായി ; പിഴ ഈടാക്കണമെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, June 2, 2021

തിരുവനന്തപുരം : ദേവികുളം എംഎൽഎ എ. രാജയിൽ നിന്ന് പിഴ ഈടാക്കണമെന്ന് പ്രതിപക്ഷം. ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത എ.രാജ സഭയിലിരുന്ന ദിവസം 500 രൂപ വീതം പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ എ രാജ വോട്ടു ചെയ്തത് ചട്ടവിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യം പരിശോധിച്ച് റൂളിംഗ് പിന്നീടെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.