ക്രമപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ; എ.രാജ എം.എൽ.എയ്ക്ക് പിഴ

Jaihind Webdesk
Monday, June 7, 2021

തിരുവനന്തപുരം : ക്രമപ്രകാരം അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ ദേവികുളം എം.എൽ.എ എ. രാജയ്ക്ക് 2500 രൂപ പിഴ. മേയ് 24ന് രാജയുടെ സത്യപ്രതിജ്ഞ അപൂർണമായിരുന്നു. തുടർന്ന് അദ്ദേഹം ജൂൺ രണ്ടിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മേയ് 24 ,25, 28,31  ജൂണ്‍ 1 തീയതികളിൽ സഭാ നടപടികളിൽ പങ്കെടുത്ത രാജയ്ക്ക് 500 രൂപ വീതം പിഴ ഒടുക്കണമന്ന് സ്പീക്കർ എം.ബി രാജേഷ് റൂളിങ് നൽകി.

ഭരണഘടന അനുശാസിക്കുന്ന പ്രകാരമാണിത്. സ്പീക്കർ തെരഞ്ഞടുപ്പിൽ രാജയുടെ വോട്ട് അസാധുവാക്കില്ല. തമിഴിൽ സത്യവാചകം തയാറാക്കിയതിൽ നിയമവകുപ്പിന് ഉണ്ടായ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.