കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ യുടെ ഭാഗത്തുനിന്ന് ഉണ്ടായത് ആസൂത്രിത നീക്കം; പി. മുഹമ്മദ്‌ ഷമ്മാസ്

 

കണ്ണൂർ: സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ആസൂത്രിത നീക്കമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ്‌ ഷമ്മാസ്. തിരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കാൻ എസ്എഫ്ഐ ബോധപൂർവ്വം നടത്തിയതാണ് കള്ളവോട്ട് ആരോപണമെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

അതേസമയം കള്ളവോട്ട് ആരോപണത്തിന്‍റെ പേരിൽ വോട്ടാറായ വിദ്യാർത്ഥിനിയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തടഞ്ഞു വെച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയും ഒടുവിൽ റിട്ടേണിംഗ് ഓഫീസർ തന്നെ സാക്ഷ്യപ്പെടുത്തി നൽകിയ വോട്ടറുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് വോട്ട് ചെയ്യിക്കുന്നതിന് പകരം പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ കോളേജിലെ അധ്യാപകരെ ഉൾപ്പടെ വീഡിയോ കാൾ ചെയ്ത് വോട്ടാറാണെന്ന് ഉറപ്പ് വരുത്തിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും തീർത്തും അനാവശ്യമായി അത്തരം ഒരു അന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നിൽ ഡിഎസ്എസിന്‍റെ രാഷ്ട്രീയ താല്പര്യമാണെന്നും മുഹമ്മദ് ശമ്മാസ് ആരോപിച്ചു.

Comments (0)
Add Comment