നവകേരള സദസിനെ വരവേല്‍ക്കാന്‍ ദീപം തെളിയിക്കണം; നോട്ടീസയച്ച് കൊയിലാണ്ടി നഗരസഭ സെക്രട്ടറി

 

നവകേരള സദസിനെ വരവേല്‍ക്കാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങള്‍. അതേസമയം എല്ലാ സ്ഥാപനങ്ങളും വൈകീട്ട് ദീപം കൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസയച്ചിട്ടുണ്ട്. മുഴുവന്‍ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണസമിതിയുടെ ആഹ്വാനം.

ഇന്നു മുതല്‍ നവകേരളസദസ് എത്തുന്ന 25 ആം തിയ്യതി വരെ നഗസരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നാണ് കൊയിലാണ്ടി നഗരസഭ അയച്ച നോട്ടീസില്‍ പറയുന്നത്. അലങ്കാരിക്കുക മാത്രമല്ല സ്ഥാപനങ്ങളുടെ മുന്‍ വശവും പരിസരവും വൃത്തിയാക്കണമെന്നും നഗരസഭ സെക്രട്ടറി, ചെയര്‍പേഴ്സണ്‍ എന്നിവരുടെ പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നു. നാളെ വൈകീട്ട് മേമുണ്ടയില്‍ നടക്കുന്ന നവകേരള സദസിനെ സ്വീകരിക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണകമ്മിറ്റിയുടെ ആഹ്വാനം. ഇന്ന് വൈകീട്ട് 6. 30 മുതല്‍ 7 മണി വരെ ദീപം തെളിയിക്കണമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

Comments (0)
Add Comment