‘ഇപ്പോള്‍ ഓള്‍ പാസാണ്, പത്താം ക്ലാസ്​ ജയിച്ച നല്ലൊരു വിഭാഗം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല’; മന്ത്രി സജി ചെറിയാൻ

 

ആലപ്പുഴ: പത്താം ക്ലാസ്​ ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന്​ മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്‍റെ ബിരുദദാന ചടങ്ങിലാണ് സജി ചെറിയാന്‍റെ വിവാദ പരാമർശം. പണ്ടൊക്കെ എസ്​എസ്​എൽസിയ്ക്ക് 210 മാർക്ക്​ വാങ്ങാൻ ഏറെ പാടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്​. ഇതുമൂലം പത്താം ക്ലാസ്​ ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

എസ്എസ്എൽസി  99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടി​ല്ല, ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന്​ സർക്കാർ ഓഫീസുകളിലേക്ക്​ രാഷ്ട്രീയപാർട്ടികളുടെ​ പ്രതിഷേധമുയരും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിച്ചുകൊടുക്കുന്നതാണ്​​ നല്ലകാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രകൃതിയോട്​ ഇണങ്ങിയുള്ള ജീവിതത്തിൽനിന്ന്​ മാറിയതോ​ടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക്​ അറിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.

 

 

 

 

Comments (0)
Add Comment