പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടിത്തം

Jaihind News Bureau
Monday, December 30, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം. ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടങ്ങളുണ്ടായോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഓഫീസ് കൂടിയായി പ്രവർത്തിക്കുന്ന വസതിയിലാണ് അഗ്നിബാധയുണ്ടായത്.

വൈകിട്ട് 7:25 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ 9 യൂണിറ്റുകള്‍ ഉടന്‍തന്നെ സ്ഥലത്തെത്തി തീയണച്ചു. എസ്.പി.ജിയുടെ റിസപ്ഷന്‍ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.