സപ്ലൈകോയുടെ ആട്ടയില്‍ ചത്ത പല്ലി; സംഭവം ആലപ്പുഴയില്‍, പരാതി

 

 

ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലി. വള്ളികുന്നം കടൂങ്കൽ അനുഗ്രഹയിൽ ഗോപകുമാറിൻ്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടത്. മൂന്നു ദിവസം മുമ്പാണ് കാമ്പിശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട്ലെറ്റിൽ നിന്നും ശബരി ചക്കി ഫ്രഷിന്‍റെ ഒരു കിലോ തൂക്കം വരുന്ന ആട്ട വാങ്ങിച്ചത്. പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലിട്ടപ്പോഴാണ് പല്ലിയെ കണ്ടത്. 2024 മേയിലാണ് ആട്ട പാക്ക് ചെയ്തിരിക്കുന്നത്. 2024 ഓഗസ്റ്റ് വരെയാണ് കാലാവധി. സംഭവത്തില്‍ അധികൃതർക്ക് പരാതി നല്‍കുമെന്ന് വീട്ടുകാർ പറഞ്ഞു.

Comments (0)
Add Comment