വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി ; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടയാളുടേതാണെന്ന് സൂചന


കല്‍പ്പറ്റ: വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടയാളുടേതാണെന്നാണ് സൂചന. മൂപൈനാട് പഞ്ചായത്തിലെ പരപ്പന്‍പാറയില്‍ മൃതദേഹം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് സംഘമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ജൂലൈ 31-ന് പുലര്‍ച്ചെയായിരുന്നു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമത്തെ പൂര്‍ണമായും തകര്‍ത്ത ദുരന്തത്തില്‍ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.

Comments (0)
Add Comment