കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണക്കുട്ടിയെ രക്ഷപ്പെടുത്തി. കര്‍ണാടക വിജയപുരയിലാണ് സംഭവം. 18 മണിക്കൂറിലകം നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് രണ്ടരവയസുക്കാരനെ രക്ഷപ്പെടുത്തിയത്.
കര്‍ണാടകയിലെ വിജയപുരയില്‍ ലചയാന്‍ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഏകദേശം ഇരുപതടി താഴ്ചയിലേക്കാണ് കുട്ടി വീണത്. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് രണ്ടരവയസ്സുകാരന്‍ വീണ് അപകടം ഉണ്ടായത്.18 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ആറരയോടെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ശ്രമം തുടങ്ങിയിരുന്നു.
പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, താലൂക്കിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍, അഗ്‌നിരക്ഷാസേന, ആംബുലന്‍സ് അടക്കമുള്ള സേവനം തുടങ്ങി സര്‍വ സന്നാഹമായിട്ടാണ് രക്ഷാപ്രവര്‍ത്തനം ഇന്നലെ വൈകീട്ട് മുതല്‍ നടന്നത്. രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു കുട്ടിയുടെ അടുത്തേക്ക് തുരങ്കം സ്ഥാപിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടിയെ ഇപ്പോള്‍ വിജയപുരയിലെ ആശുപത്രിയിലെക്ക് മാറ്റി.