മെഗാഫോണിലൂടെ മുഖ്യമന്ത്രിക്ക് തെറിയഭിഷേകം; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യുവാവിനെതിരെ കേസ്

 

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അസഭ്യം വിളിച്ചതിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്. വർഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെതിരെയാണ് കേസെടുത്തത്. മെഗാ ഫോണിലൂടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നോക്കി അസഭ്യവർഷം നടത്തിയതിനാണ് നടപടി.

സഹോദരൻ കസ്റ്റഡിൽ മരിച്ചതിൽ പ്രതിഷേധിച്ചാണ് ശ്രീജിത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. വർഷങ്ങളായി ശ്രീജിത്തിന്‍റെ സമരം സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുകയാണ്. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ശ്രീജിത്.

Comments (0)
Add Comment