ശശി തരൂരിനെ കുറിച്ചുള്ള പുസ്തകം ‘വിസ്മയപ്രതിഭ’ പുറത്തിറങ്ങി; മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു

 

തിരുവനന്തപുരം: ഡോ: ശശി തരൂര്‍ എംപിയുമൊത്തുള്ള അനുഭവക്കുറിപ്പുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് മാനേജ്‌മെന്‍റ് വിദഗ്ധനും യുവ എഴുത്തുകാരനുമായ ഫസലുറഹ്മാന്‍ എഴുതിയ ‘ വിസ്മയപ്രതിഭ’ എന്ന പുസ്തകം പുറത്തിറങ്ങി. ഉമാ തോമസ് എംഎല്‍എയ്ക്ക് ആദ്യ കോപ്പി നല്‍കിക്കൊണ്ട് ഡോ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ഡോ ശശി തരൂരിന്റെ സഹോദരിയും എഴുത്തുകാരിയുമായ ശോഭ തരൂര്‍ ശ്രീനിവാസനാണ് പുസ്തകത്തിന്‍റെ അവതാരിക എഴുതിയിട്ടുള്ളത്. തരൂര്‍ ഐക്യരാഷ്ട്രസഭയില്‍ ജോലി ചെയ്യുമ്പോള്‍ മുതല്‍ അദ്ദേഹത്തെ വീക്ഷിക്കുകയും പിന്നീട് ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതിന്‍റെയും അനുഭവക്കുറിപ്പികളാണ് ഫസലുറഹ്മാന്‍ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്.

ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ നവാസ് മീരാന്‍, ഓക്‌സിജന്‍ ഡിജിറ്റല്‍ സിഈഒ ഷിജോ തോമസ് , എംപി ജോസഫ് ഐഎഎസ്, അഡ്വ ടിപിഎം ഇബ്രാഹിം ഖാന്‍, ആര്‍. റോഷന്‍, ആര്‍.ജെ. നീന മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശോഭ തരൂര്‍, ഡോ എസ്.എസ് ലാല്‍ തുടങ്ങിയവര്‍ വിദേശത്തുനിന്ന് ഓണ്‍ലൈനായും ചടങ്ങില്‍ സംബന്ധിച്ചു. വിനീത് ശ്രീനിവാസനുമൊത്തുള്ള അനുഭവക്കുറിപ്പുകള്‍ പങ്കിട്ടുകൊണ്ട് എഴുതിയ ‘വിനീത വിസ്മയം’ ആയിരുന്നു ഫസലുറഹ്മാന്‍റെ ആദ്യ പുസ്തകം.

Comments (0)
Add Comment