ന്യൂഡല്‍ഹി: ഇന്ത്യയെ കുറിച്ച് വലിയ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്. ‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’ എന്നായിരുന്നു സന്ദേശം. എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിൻഡൻബർഗ് ഇക്കാര്യം അറിയിച്ചത്.
2023ല്‍ അദാനിയെ കുറിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമം കാട്ടി എന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു.