തൃശൂരിൽ എച്ച് വണ്‍ എൻ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു

 

തൃശൂര്‍: വൈറൽ പനിയായ എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന 54 ക്കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത്  ശങ്കു ബസാർ കൈതക്കാട് അനിൽ ആണ് മരിച്ചത്. ഓഗസ്റ്റ് 23നാണ് എച്ച് വൺ എൻവൺ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം.

Comments (0)
Add Comment