അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച 5 വയസുകാരി മരിച്ചു

 

കോഴിക്കോട്:  കോഴിക്കോട് അമീബിക് മസ്‌തിഷ്‌കജ്വരത്തിന്‍റെ ലക്ഷണങ്ങളുമായി ഈ മാസം 13 മുതൽ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പ തികളുടെ മകൾ ഫദ്‌വ ആണു മരിച്ചത്. 8 ദിവസമായി കുട്ടി വെന്‍റി ലേറ്ററിലായിരുന്നു. കബറടക്കം ഇന്നു കടവത്ത് ജുമാ മസ്‌ജിദിൽ നടക്കും . അതേസമയം, സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

Comments (0)
Add Comment