തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

Jaihind Webdesk
Saturday, September 3, 2022


റാന്നി: പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ കടിച്ചത്. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പ്രതിരോധ വാക്‌സിൻ നൽകിയിരുവെങ്കിലും ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായി. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.