ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 39 മുതല്‍ 50 വരെ സീറ്റുകള്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തി മോർച്ച-ആര്.ജെ.ഡി സഖ്യം നേടുമ്പോള്‍ 22 മുതല്‍ 32 വരെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാനാകൂ എന്നാണ് സർവേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിന്റേതാണ് പ്രവചനം.
81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിലേക്ക് അഞ്ച് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ഇന്നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.