
ദുബായ്: മലയാള സിനിമയുടെ കളക്ഷന്‍ കണക്ക് പുറത്ത് വിടുന്നതിനോട് യോജിപ്പില്ലെന്ന് നടന് നിവിന്‍ പോളി ദുബായില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, സിനിമകളുടെ കണക്ക് പുറത്തുവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് ശരിയായ പ്രവണതയല്ല. നേരത്തെ ഇത്തരം കണക്കുകള്‍ പുറത്തു വിടാറില്ലില്ല.
ഇത് സിനിമാ വ്യവസായത്തിന് ഗുണം ചെയ്യില്ലെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു. ‘സര്‍വ്വം മായ’ എന്ന, പുതിയ സിനിമയുടെ ഗള്‍ഫ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. സിനിമയുടെ സംവിധായകന് അഖില്‍ സത്യന്, നിര്‍മ്മാതാവ് രാജീവന് ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.