തീരുവ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; രൂപയുടെ മൂല്യത്തിലും ഇടിവ്

Jaihind News Bureau
Monday, April 7, 2025

അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ ഓഹരി വിപണി തകര്‍ന്നടിയുന്നു. ഇതോടെ രൂപയുടെ മൂല്യത്തിന് ഇടിവ് സംഭവിച്ചു. ഡോളറിനെതിരെയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. വിനിമയം തുടങ്ങിയപ്പോള്‍ തന്നെ 50 പൈസ ഇടിഞ്ഞു.

ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന്‍റെ ആഘാതത്തിലാണ് ആഗോള വിപണി. ഏഷ്യയിലെ ഓഹരി വിപണികളില്‍ കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഓപരികള്‍ കൂപ്പ് കുത്തി. ഇന്ത്യന്‍ വിപണിയിലും ഇടിവോടെയാണ് തുടങ്ങിയിരിക്കുന്നത്. വ്യാപാര തുടക്കത്തില്‍ സെന്‍സെക്‌സ് 3000 പോയിന്റും നിഫ്റ്റി 900 പോയിന്റും ഇടിഞ്ഞു.

അമേരിക്ക, ചൈന ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെയാണ് വിപണിയില്‍ ഇട
ിവ് സംഭവിച്ചിരിക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഓഹരികള്‍ വിറ്റഴിക്കുകയാണ്. ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമോ എന്ന ആശങ്കയിയ്ക്കിടയിലാണ് ഏഷ്യന്‍ വിപണിയില്‍ ഇന്ത്യന്‍ വിപണി ഉണര്‍ന്നപ്പോള്‍ തകര്‍ച്ച നേരിട്ടത്. രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 85.74 ആയി. ഏഷ്യയിലെ മറ്റ് ഓഹരി വിപണികളിലും ഇടിവ് സംഭവിച്ചിരിക്കുകയാണ്. ലോകം വ്യാപാര യുദ്ധത്തിലേക്ക് എന്ന ഭീതിയിലാണ് ഓഹരി വിപണി.