കൃഷിവകുപ്പിലെ CPI- CPM തമ്മിലടി ; വനിതാ ക്‌ളര്‍ക്കിന്റെ ആത്മഹത്യാശ്രമത്തിനു കാരണം ഇടതുയൂണിയനുകളുടെ സമ്മര്‍ദ്ദം

Jaihind News Bureau
Thursday, February 27, 2025

വയനാട് കൃഷി ഓഫീസില്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. കളക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്. ക്ലാര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്ന് ആരോപണം.

സഹപ്രവര്‍ത്തകനും സിപിഐയുടെ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നേതാവുമായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചയിരുന്നു ആത്മഹത്യാ ശ്രമം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ കൃഷിവകുപ്പിന്റെ ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം. യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷന്‍ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്നും, ഇതില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നും സഹപ്രവര്‍ത്തക പറഞ്ഞു.

പരാതി നല്‍കിയ ജീവനക്കാരിയെ തന്നെസ്ഥലംമാറ്റം ചെയ്യാനുള്ള നടപടിയാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നും, സംഭവത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സിപിഎം സംഘടനയായ എന്‍ജിഒ യൂണിയന്‍ അറിയിച്ചു. കല്‍പ്പറ്റ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി നിലവില്‍ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു

വയനാട് സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസിലെ വനിത ക്ലാര്‍ക്ക് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഇന്റെണല്‍ കമ്മറ്റിയില്‍ വനിതാ ക്ലാര്‍ക്ക് നല്‍കിയ പരാതിയില്‍ സമയത്ത് അന്വേഷണം നടത്താതെയും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയവരെ സ്ഥലം മാറ്റാന്‍ ഉത്തരവാകുകയും ചെയ്തതാണ്. അത് നടപ്പാക്കാതെ വച്ചു താമസിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാനുകൂല സംഘടനകളായിട്ടുള്ള എന്‍ജി ഒ യൂണിയനും ജോയിന്റ് കൗണ്‍സിലും നടത്തുന്ന അവിഹിത സ്ഥലമാറ്റങ്ങളിലെ തര്‍ക്കങ്ങളാണ് വിഷയം കൂടുതല്‍ വഷളാക്കിയതെന്നും ഭാരവാഹികള്‍ ആരോപിച്ച