കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍ ; ഗുരുതര വീഴ്ച

Jaihind News Bureau
Friday, February 5, 2021

 

കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍.  രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കാത്ത ഉത്തരകടലാസുകളാണ് വഴിയരികിൽ ചിതറികിടന്ന നിലയിൽ കണ്ടെത്തിയത്. മലപ്പട്ടം ചൂളിയാട് മേഖലയിലാണ് ഉത്തരകടലാസുകൾ കണ്ടെത്തിയത്. സംഭവം ഗുരുതര വീഴ്ചയെന്ന് കെ.എസ്.യു ആരോപിച്ചു.