ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ 92 ലക്ഷം ; സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തിനെതിരെ പ്രതിപക്ഷം

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ 92 ലക്ഷം ചെലവഴിക്കുന്നതിനെതിരെ  പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധിക്കിടെ മോടികൂട്ടലിനായി വലിയ തുക ചെലവഴിക്കുന്നുവെന്ന് പി.ടി.തോമസ് എംഎല്‍എയാണ് സഭയില്‍ ഉന്നയിച്ചത്.  പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കാൻ മോടിപിടിപ്പിക്കേണ്ടിവരുമെന്നായിരുന്നു ചോദ്യത്തിന് ധനമന്ത്രിയുടെ മറുപടി.

ക്ലിഫ് ഹൗസ് എന്ന പേര് പറയാതെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കടമെടുത്തായാലും ചെലവ് ചുരുക്കില്ലെന്ന ബജറ്റിൽ വ്യക്തമാക്കിയ ധനമന്ത്രിയുടെ ഇരട്ടത്താപ്പാണ് നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിൽ വ്യക്തമായത്.