’10 ല്‍ 9 പേരും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു’ ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍

Jaihind News Bureau
Monday, April 6, 2020

 

കൊവിഡ് മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ സന്തോഷ വാർത്ത പങ്കുവെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍. രോഗബാധിതരായ പത്ത് പേരില്‍ 9 പേരും ആശുപത്രിവിട്ടെന്ന വാര്‍ത്തയാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘മറ്റൊരു സന്തോഷ വാർത്ത കൂടി, കൊറോണ രോഗബാധിതനായ ഒരാള്‍ കൂടി ആശുപത്രി വിട്ടു. ഇതോടെ പത്ത് പേരില്‍ 9 പേരും രോഗവിമുക്തരായി. ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്’ – ഭൂപേഷ് ബാഘല്‍ ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. കൊവിഡിനെ ചെറുക്കാനായി മാതൃകാപരമായ നടപടികളാണ് ഭൂപേഷ് ബാഘലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്.