ബംഗാളിൽ ട്രെയിന്‍ പാളം തെറ്റി 9 മരണം, 45 പേർക്ക് പരിക്ക്

Jaihind Webdesk
Friday, January 14, 2022

 

ബംഗാളിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 9 പേർ മരിച്ചു. ജൽപായ്ഗുരി ജില്ലയിലെ മയ്നാഗുരി പട്ടണത്തിനു സമീപമാണ് ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റിയത്.  45 യാത്രക്കാർക്ക് പരിക്കേറ്റതായാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. പരിക്കേറ്റവരെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഇന്നലെ ബിക്കാനീർ ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് വൈകിട്ട് ഗുവാഹത്തിയിൽ എത്തേണ്ടതായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കും.