ആഭ്യന്തര മന്ത്രിയെന്ന വന്‍ പരാജയം; രണ്ടുവര്‍ഷത്തില്‍ 6934 പോക്‌സോ കേസുകള്‍; ശിക്ഷ 90ല്‍ മാത്രം

Jaihind News Bureau
Monday, October 28, 2019

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയുടെ പേരില്‍ അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കീഴില്‍ പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതില്‍ തികഞ്ഞ അലഭാവം കാട്ടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 90 കേസുകളില്‍ മാത്രമാണ് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്.
നിയമസഭയില്‍ സി.പി.എം എം.എല്‍.എ കെ.ജെ മാക്‌സിക്ക് ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2018 ഏപ്രില്‍ നാലു വരെ 6934 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയതു. ഇതില്‍ 7924 പ്രതികള്‍ ഉണ്ട്. 6934 കേസുകളില്‍ 4971 കേസുകള്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയത്. പക്ഷേ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞതന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഗുരതരമായ അലഭാവമാണ് കാട്ടുന്നത്. പോക്‌സോ കേസുകള്‍ തെളിയിക്കുന്നതില്‍ ഇടതു സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേസ് അന്വേഷിക്കുന്ന പോലിസിന്റെ ഭാഗത്ത് നിന്നും ഗുരതതരമായ കൃത്യവിലോപം ഉണ്ടാകുന്നു. ഈ കേസുകളുടെ പുരോഗതി നീരീക്ഷിക്കാന്‍ പോലും സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഇല്ല. വാളയാര്‍ കേസ് വിവാദമായതിനെ തുടര്‍ന്നാണ് പൊതു സമൂഹത്തില്‍ ഇത് ചര്‍ച്ച ആയത്. ഭൂരിഭാഗം പോക്‌സോ കേസുകളിലും ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണന്ന് ചുരുക്കം. ഈ കേസുകളില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു കൂടാതെ സംസ്ഥാനത്തെ വിവിധ കോടതികളില്‍ 7668 പോക്‌സോ കേസുകളാണ് കെട്ടി കിടിക്കുന്നത്. ഈ കേസുകള്‍ വിചാരണ ചെയ്യുന്നതിനും സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ല.