ഉദ്യോഗസ്ഥരുടെ മൗനാനുവാദം; സുഗന്ധഗിരിയില്‍ നിന്ന് മുറിച്ചുകടത്തിയത് 71 മരങ്ങള്‍

 

വയനാട്: സുഗന്ധിഗിരിയിൽ നിന്ന് വനംവകുപ്പ് അറിയാതെ 71 മരങ്ങൾ മുറിച്ചുകടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. വീടുകൾക്കും റോഡിനും ഭീഷണിയായ മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ തടികൾ കടത്തിയത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്നാണ് ആരോപണം. ഒരു വനംവാച്ചറുടെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനധികൃതമായി മുറിച്ചതായും കണ്ടെത്തി. ആതേസമയം ആറ് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് കൽപ്പറ്റ കോടതി പരിഗണിക്കും.

Comments (0)
Add Comment