ഗുജറാത്തില്‍ ഒരു ടീച്ചർ മാത്രമുള്ള 700 സ്കൂളുകള്‍ : സർക്കാർ വെളിപ്പെടുത്തല്‍

അഹമ്മദാബാദ്: ഒരു  ടീച്ചറെ മാത്രം ആശ്രയിച്ച് ഗുജറാത്തില്‍ മുന്നോട്ട് പോകുന്നത് 700 സ്കൂളുകള്‍.  ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലാണ് പഠിപ്പിക്കാൻ ഒരാൾമാത്രമുള്ളത്. കോൺഗ്രസ് എംഎല്‍എമാർ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് സർക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യവസായ നഗരമായ സൂറത്തിൽ 43 പ്രൈമറി സ്കൂളുകളും കച്ചിൽ 100 സ്കൂളുകളും ഓരോ അധ്യാപകരെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്.

23:1 ആണ് ആവശ്യമായ വിദ്യാർഥി – അധ്യാപക അനുപാതം.  33,348 സർക്കാർ പ്രൈമറി സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.

Comments (0)
Add Comment