നവാസ് ഷെരീഫിന് ഏഴു വർഷത്തെ തടവ്; ശിക്ഷ അസീസിയ സ്റ്റീൽ മിൽസ് അഴിമതിക്കേസില്‍

അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തടവു ശിക്ഷ. അൽ അസീസിയ സ്റ്റീൽ മിൽസ് അഴിമതിക്കേസിലാണ് ഇസ്ലാമബാദിലെ അഴിമതി വിരുദ്ധ കോടതി ഷെരീഫിനെ ഏഴു വർഷത്തെ തടവിന് വിധിച്ചത്. കോടതി വിധി കേൾക്കാൻ ഷെരീഫും എത്തിയിരുന്നു.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അഴിമതിവിരുദ്ധ കോടതി ഏഴുവർഷം തടവുശിക്ഷയാണ് വിധിച്ചത്. സൗദി അറേബ്യയിൽ സ്റ്റീൽമിൽ വാങ്ങാൻ ചെലവഴിച്ച പണത്തിന്റെ ഉറവിടം തെളിയിക്കാനാൻ ഷെരീഫിന് കഴിഞ്ഞില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

അതേസമയം,  പനാമ പേപ്പേഴ്‌സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ ഷരീഫിനെ വെറുതെവിട്ടു. പനാമ രേഖകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു. ഇതേ തുടർന്ന് 2017 ജൂലൈയിൽ അദ്ദേഹം പ്രധനമന്ത്രി പദം രാജിവച്ചു.

2018 ജൂലായിൽ അവാൻഫീൽഡ് ഹൗസ് കേസിൽ ഷെരീഫിന് 11 വർഷത്തെ തടവ് പാക് അഴിമതി വിരുദ്ധ കോടതി വിധിച്ചു. ലണ്ടനിലെ സമ്ബന്നമേഖലയിൽ നാലു ഫ്ളാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. കൂട്ടുപ്രതികളായ മകൾ മറിയത്തിന് ഏഴു വർഷവും മരുമകൻ ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിന് ഒരു വർഷവും തടവു വിധിച്ചു. തിരഞ്ഞെടുപ്പിന് മുമ്ബായി പാക്കിസ്ഥാനിലെത്തിയ നവാസ് ഷരീഫും മകളും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. എന്നാൽ സെപ്റ്റംബറിൽ ഇസ്ലാമബാദ് മൂന്ന് പേർക്കും ജാമ്യം നൽകിയിരുന്നു.

https://www.youtube.com/watch?v=hGKwRFPe62U

nawaz sharifAl-Azizia Steel Millsgraft Charges
Comments (0)
Add Comment