പുൽവാമ ഭീകരാക്രമണം : എൻഐഎ, എൻ.എസ്.ജി അന്വേഷണം തുടങ്ങി; 7 പേര്‍ കസ്റ്റഡിയിൽ

Jaihind Webdesk
Saturday, February 16, 2019

PulwamaAttack

പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ, എൻ.എസ്.ജി അന്വേഷണം തുടങ്ങി.
ഏഴ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കശ്മീർ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  തുടർ നടപടികൾ ആലോചിക്കാൻ ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം ചേരും.  പതിനൊന്ന് മണിക്ക് പാർലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം.  സർക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികൾക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.[yop_poll id=2]