ഫാസ്റ്റ് ടാഗ് : പാലിയെക്കരയും, കുമ്പളവും ഉൾപ്പെടെ 65 ടോൾ പ്ലാസകൾക്ക് 30 ദിവസത്തെ ഇളവ്

Jaihind News Bureau
Wednesday, January 15, 2020

ഫാസ്റ്റ് ടാഗ് സംവിധാനം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ കൂടുതൽ പണമിടപാട് നടന്ന 65 ടോൾ പ്ലാസകൾക്ക് ഉപരിതല ഗതാഗത മന്ത്രാലയം 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇളവ് നൽകിയതിൽ ടോൾ പ്ലാസകളിൽ പാലിയെക്കരയും, കുമ്പളവും ഉൾപ്പെടുന്നു. പണമിടപാട് കൂടുതൽ നടന്ന ടോൾ പ്ലാസകളിൽ വലിയ ഗതാഗത കുരുകൾ ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് മൂലം ആളുകൾക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാനാണ് ഇളവ് എന്ന് മന്ത്രാലയം വ്യക്തമാക്കി.