2016-20 കാലയളവില്‍ കേരളത്തിൽ പിടികൂടിയത് 616 കോടിയുടെ കള്ളക്കടത്ത് സ്വർണ്ണം ; കൊടിക്കുന്നിലിന്‍റെ ചോദ്യത്തിന് ധനസഹമന്ത്രിയുടെ മറുപടി

Jaihind Webdesk
Monday, August 9, 2021

ന്യൂഡല്‍ഹി : 2016 മുതൽ 2020 വരെ കേരളത്തിൽ നിന്നും 1820 .23 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി. ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 3166  കേസുകളിലായി 904 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന്‍റെ മൂല്യം 616 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു.

വർഷം, കേസുകള്‍, പിടിച്ചെടുത്ത സ്വർണ്ണം

2016 ൽ ആകെ കേസുകൾ 166 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 75 . 428 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 19.35 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 15.

2017 ആകെ കേസുകൾ 259 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 140.618 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 38.39 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 45.

2018 ആകെ കേസുകൾ 981 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 447.627 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 130.65 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 153 .

2019 ആകെ കേസുകൾ 1076 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 726.631 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 241.67 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 348 .

2020 ആകെ കേസുകൾ 684 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 429.93 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 186.14കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 343 .