മുംബൈയില്‍ മേല്‍പ്പാലം തകർന്ന് വീണ് ആറ് മരണം

Jaihind Webdesk
Friday, March 15, 2019

മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് റെയിൽവെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് വീണ് ആറ് മരണം. 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകീട്ട് തിരക്കേറിയ സമയത്തായിരുന്നു അപകടം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ പ്ലാറ്റ്ഫോമിനേയും ബി.ടി പാതയേയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം.