അഞ്ചാം ദിവസവും സഭ പ്രക്ഷുബ്ദമാകാൻ സാധ്യത; ബന്ധു നിയമന വിവാദം സഭയിൽ ഉന്നയിക്കും

Jaihind Webdesk
Tuesday, December 4, 2018

Kerala-Niyama-sabha

ബന്ധു നിയമന വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. മന്ത്രി കെ.ടി ജലീലിനെതിരെ കെ.മുരളീധരൻ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം വിഷയം ചർച്ചക്കെടുക്കാതിരിക്കാൻ സഭ പിരിയാൻ മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പ് നൽകിയിരുന്നു. ശബരിമല വിഷയവും ചർച്ചയാകും. തുടർച്ചയായ അഞ്ചാം ദിവസവും സഭ പ്രക്ഷുബ്ദമാകാൻ സാധ്യത.

അതേസമയം, നിയമസഭാ കവാടത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുകയാണ്. വി.എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള ഡോ:എൻ.ജയരാജ് എന്നിവരുടെ സമരം രണ്ടാംദിവസത്തിലേക്ക് കടന്നു.[yop_poll id=2]