യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി

Jaihind News Bureau
Sunday, November 24, 2019

ദുബായ് : യുഎഇയില്‍ പുതിയതായി ചുമതലയേറ്റ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കുമാര്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍ വതന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് , ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു.

ഇന്ത്യക്കു പുറമേ, അമേരിക്ക, കാനഡ, സിംബാവേ തുടങ്ങിയ രാജ്യങ്ങളുടെ, യുഎഇയിലെ പുതിയ സ്ഥാനപതിമാരെയും ഷെയ്ഖ് മുഹമ്മദ് കൊട്ടാരത്തില്‍ സ്വീകരിച്ചു. ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യയാന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.