ദുബായ് : യുഎഇയില്‍ വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ വിട്ടയ്ക്കാന്‍ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും പ്രസിഡന്റ് ഉറപ്പുനല്‍കി. ബലിപെരുന്നാളിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള, യുഎഇയുടെ മാനുഷിക പരിഗണന പശ്ചാത്തലത്തിലാണ് രാജ്യം ഇവര്‍ക്ക് മാപ്പ് നല്‍കിയത്. ജയില്‍ മോചിതരാകുന്നവരുടെ കുടുംബങ്ങളില്‍ ഐക്യം വര്‍ദ്ധിപ്പിക്കാനും ഇതുവഴി സാധ്യമാകുമെന്ന് യുഎഇ ഗവര്‍മെന്റ് വ്യക്തമാക്കി.