രാജ്യത്തെ ഖരമാലിന്യ സംസ്കരണ രീതികൾ മെച്ചപ്പെടുത്തുന്നതിനും സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 5024.45 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാൻ എം.പി ഉന്നയിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2014-15 മുതൽ 2019-20 വരെ പദ്ധതി ചിലവിലേക്കായി 7424.24 കോടി വകയിരുത്തിയിട്ടുള്ളതായും, കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള യാതൊരു നിർദ്ദേശവും കേന്ദ്രത്തിന് ലഭ്യമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.