തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കും : ശശി തരൂര്‍ എം.പി

Jaihind News Bureau
Sunday, July 19, 2020

 

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 5,000 റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂർ എം.പി അറിയിച്ചു. തന്‍റെ മണ്ഡലത്തില്‍ ക്രിട്ടിക്കൽ കണ്ടൈയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായാണ് ഇവ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ, കോട്ടുകാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുക. ഇതിലേക്കായി എം.പി ഫണ്ടിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിക്കാൻ അദ്ദേഹം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.