ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം; ഉത്തരമില്ലാതെ മുഖ്യമന്ത്രി

Jaihind News Bureau
Wednesday, April 8, 2020

pinarayi vijayan

തിരുവനന്തപുരം : ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകിയിൽ ഉത്തരമില്ലാതെ മുഖ്യമന്ത്രി. പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് തെളിവുമായി രംഗത്ത് വന്നത്. എന്നാൽ ഇങ്ങനെ ഒരു പരാതി ഉണ്ടായിരുന്നെങ്കിൽ നേരിട്ട് പറയണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഗതഗതവകുപ്പിന് രണ്ട് കോടി ഇരുപത്തിരണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ് കോടിയാണ് നൽകിരിക്കുന്നത്, പബ്‌ളിസിറ്റിക്കും ബോധവത്ക്കരണത്തിനും പരിസരവും വാഹനങ്ങളും അണുവിമുക്തമാക്കുന്നതിനും എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തുക അനുവദിച്ചത്. ഇതിൽ ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ ഓഫീസ് ശുചീകരിക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും 5 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുളള സർക്കാർ ഉത്തവാണ് വിവാദമായത്. ഇതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു.

എന്നാൽ പ്രൈവറ്റ് സെക്രട്ടറിക്ക് 5 ലക്ഷം അനുവദിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പരാതി ഉണ്ടായിരുന്നെങ്കിൽ പ്രതിപക്ഷനേതാവ് നേരിട്ട് പറയണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ ഗതാഗത വകുപ്പിലെ ഓഫീസുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് 2 കോടിയിലധികം രൂപ അനുവദിച്ചത്. സംസ്ഥാനത്തെ 17 ആർ.ടി.ഒകളിലും കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസിനും ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറൽ ഓഫീസിനും 10 ലക്ഷവും റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾക്ക് 80 ലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്.

teevandi enkile ennodu para