സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 5 മരണം

webdesk
Tuesday, March 26, 2019

സംസ്ഥാനത്ത് ഇന്ന് രണ്ട് വാഹനാപകടങ്ങളിലായി 5 മരണം. വയനാട് വൈത്തിരിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ നടന്ന അപകടത്തിൽ മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. തിരൂര്‍ പൊന്മുണ്ടം, താനാളൂര്‍ സ്വദേശികളായ ഷാബിര്‍, കഹാര്‍, സുഫിയാന്‍ എന്നിവരാണു മരിച്ചത്.  ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയായാണു അപകടമുണ്ടായത്.  നാലുപേരാണു വാഹനത്തിലുണ്ടായിരുന്നത്. തിരൂര്‍ പൊന്മുണ്ടം പാറമ്മേല്‍ ഷമീമുദ്ദീനാണ് പരിക്കേറ്റത്.

ബാഗ്ലൂരില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആകാം അപകടകാരണമെന്ന് പോലീസ് പറയുന്നു.

ഇടുക്കി കട്ടപ്പനയിൽ വെള്ളയാംകുടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. രാജൻ ഏലിയാമ്മ എന്നിവണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു