ബ്രസീൽ അണക്കെട്ട് ദുരന്തം : അഞ്ച് എഞ്ചിനീയർമാർ അറസ്റ്റിൽ

ബ്രസീലിൽ 84 പേരുടെ മരണത്തിനിടയാക്കിയ അണക്കെട്ട് ദുരന്തത്തിൽ അഞ്ച് എഞ്ചിനീയർമാർ അറസ്റ്റിൽ. ഇവരെ 30 ദിവസത്തേക്ക് റിമാഡ് ചെയ്തു. ഇതിനിടെ ദുരന്തത്തിൽ കാണാതായ 276 പേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

അറസ്റ്റിലായവരിൽ മൂന്നു പേർ അണക്കെട്ട് ഉടമകളായ വാലെ കമ്ബനിയിലെ ജീവനക്കാരാണ്. ഇവരെ 30 ദിവസത്തേക്ക് റിമാഡ് ചെയ്തു.അപകടത്തിൽ ഇതുവരെ 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ 42 പേരെയാണ് തിരിച്ചറിയാനായത്. 276 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രസിഡന്റിന്റെ നിർദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രസീലിലെ ബ്രുമാഡിൻഹോ നഗരത്തിന് സമീപം മൈനിങ് കമ്ബനിയായ വാലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകർന്ന്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്. 42 വർഷം പഴക്കമുള്ള ഡാമാണു തകർന്നത്. 2014 ൽ ബ്രസീലിലെ മരിയാനയിൽ ബിഎച്ച്പി ബില്ലിടൺ കമ്ബനികളുടെ ഉടമസ്ഥതയിലുള്ള ഡാം തകർന്നും ദുരന്തമുണ്ടായിരുന്നു.

Brazil Dam Collapse
Comments (0)
Add Comment