സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 497 കറവപ്പശുക്കള്‍ ചത്തു; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. കൊല്ലത്ത് 105ഓളം പശുക്കൾ സൂര്യാഘാതമേറ്റ് ചത്തെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പകൽ 11 മുതൽ വരെ 3 മണിവരെ തുറസ്സായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ സമയത്ത് പശുക്കളെ പാടത്ത് കെട്ടിയിടരുതെന്നും നിര്‍ദേശമുണ്ട്.

Comments (0)
Add Comment