കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 452 പേര്‍ക്കെതിരെ കേസ്, 229 അറസ്റ്റ്

Jaihind Webdesk
Sunday, January 23, 2022

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 452 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.  229 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 115 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്‍റൈൻ ലംഘിച്ചതിന് ഒരു കേസും  മാസ്‌ക് ധരിക്കാത്ത 5000 സംഭവങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 103 കേസുകള്‍. മലപ്പുറം ജില്ലയില്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്‍റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി    – 56, 22, 16
തിരുവനന്തപുരം റൂറൽ  – 12, 9, 4
കൊല്ലം സിറ്റി                         – 4, 0, 0
കൊല്ലം റൂറൽ                       – 3, 3, 0
പത്തനംതിട്ട                           – 43, 38, 0
ആലപ്പുഴ                                – 8, 4, 0
കോട്ടയം                                  – 10, 10, 33
ഇടുക്കി                                    – 55, 2, 0
എറണാകുളം സിറ്റി          – 69, 4, 2
എറണാകുളം റൂറൽ        – 34, 6, 1
തൃശൂർ സിറ്റി                       – 3, 3, 0
തൃശൂർ റൂറൽ                     – 8, 8, 0
പാലക്കാട്                             – 2, 1, 0
മലപ്പുറം                                – 1, 0, 0
കോഴിക്കോട് സിറ്റി          – 16, 20, 3
കോഴിക്കോട് റൂറൽ        – 18, 18, 0
വയനാട്                                 – 30, 0, 0
കണ്ണൂർ സിറ്റി                      – 11, 11, 27
കണ്ണൂർ റൂറൽ                    – 33, 33, 29
കാസർഗോഡ്                     – 36, 37, 0