മുഖം മിനുക്കി മോദി സര്‍ക്കാര്‍; 43 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു, പ്രമുഖരുള്‍പ്പെടെ 12 പേര്‍ പുറത്ത്

ന്യൂഡൽഹി : മുഖം മിനുക്കലുമായി രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന.  43 പേര്‍ ബുധനാഴ്ച വൈകിട്ട് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍  വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30 ഓടെയാണ് പൂര്‍ത്തിയായത്. നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ഇതില്‍ 36 പേർ പുതുമുഖങ്ങളാണ്.

പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്. പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, നിയമ-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നീ പ്രമുഖരുള്‍പ്പെടെ 12 പേർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു.

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ :

നാരായൺ തട്ടു റാണെ, സർബാനന്ദ സോനോവാൾ, ഡോ. വീരേന്ദ്ര കുമാർ, ജ്യോതിരാദിത്യ സിന്ധ്യ, രാമചന്ദ്ര പ്രസാദ് സിംഗ്, അശ്വിനി വൈഷ്ണോ, പശുപതി കുമാർ പരസ്, കിരൺ റിജിജു, രാജ് കുമാർ സിംഗ്, ഹർദീപ് സിംഗ് പുരി, മൻസുക് മന്ദാവിയ, ഭൂപേന്ദർ യാദവ്, പർഷോത്തം റുപാല, ജി കിഷൻ റെഡ്ഡി, അനുരാഗ് സിംഗ് ഠാക്കൂർ, പങ്കജ് ചൗധരി, അനുപ്രിയ സിംഗ് പട്ടേൽ, ഡോ. സത്യപാൽ സിംഗ് ബാഗെൽ, രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ദലജെ, ഭാനു പ്രതാപ് സിംഗ് വർമ, ദർശന വിക്രം ജർദോഷ്, മീനാക്ഷി ലേഖി, അന്നപൂർണ ദേവി, എ. നാരായണ സ്വാമി, കൗശൽ കിഷോർ‌, അജയ് ഭട്ട്, ബി.എൽ. വർമ, അജയ് കുമാർ, ചൗഹാൻ ദേവ് സിൻഹ്, ഭഗ്‍വന്ദ് ഖുബ, കപിൽ മൊറേശ്വർ പാട്ടീൽ, പ്രതിമ ഭൗമിക്, ഡോ. ശുഭാസ് സർക്കാർ, ഡോ. ഭഗ്‍വദ് കിഷന്‍‍റാവു കരദ്, ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്, ഡോ. ഭാരതി പ്രവീൺ പവാർ, ബിശ്വേശ്വർ തുഡു, ശന്തനു ഠാക്കൂർ, ഡോ. മു‍ഞ്ചപര മഹേന്ദ്രഭായ്, ജോൺ ബർല, ഡോ. എൽ. മുരുകൻ, നിഷിധ് പ്രമാണിത്.

Comments (0)
Add Comment