രാജ്യത്ത് 41,157 പുതിയ കൊവിഡ് കേസുകള്‍‍, പകുതിയോളവും കേരളത്തില്‍; 518 മരണം

Jaihind Webdesk
Sunday, July 18, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,106,065 ആയി. 518 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങള്‍ 413,609 ആയി .

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്. 42,004 പേർ രോഗമുക്തരായി. 97.31 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. നിലവിൽ രാജ്യത്ത് 422,660 ആക്ടീവ് കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 1.36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസയം രാജ്യത്തെ ആകെ  പുതിയ കേസുകളിലെ  പകുതിയോളവും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 16148 കേസുകളാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടിപിആര്‍ തുടര്‍ച്ചയായി പത്തിന് മുകളില്‍ തന്നെയാണ്. അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അശാസ്ത്രീയവുമാണെന്ന ആക്ഷേപം ശക്തമാണ്.