പെൻഷൻകാരെയും വലച്ച് കെഎസ്ആർടിസി; ധാരണാപത്രം പുതുക്കാത്തതിനാല്‍ പെന്‍ഷന്‍ കിട്ടാതെ 41,000 പേർ

Jaihind Webdesk
Saturday, July 23, 2022

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെടുകാര്യസ്ഥതയില്‍ പെന്‍ഷന്‍കാരും ദുരിതത്തില്‍. 41,000 പേർക്കാണ് ജൂണ്‍ മാസത്തെ പെൻഷൻ കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. സഹകരണവകുപ്പുമായുളള ധാരണാപത്രം പുതുക്കാത്തതിനാലാണ് പെന്‍ഷന്‍ വിതരണം അവതാളത്തിലായത്. അതേസമയം പെന്‍ഷന്‍ എത്രയും വേഗം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കെഎസ്ആർടിസി മനപൂർവം വീഴ്ച വരുത്തിയതാണ് ആക്ഷേപം.

കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ കെടുകാര്യസ്ഥത കൊണ്ട് പെന്‍ഷന്‍കാരും ദുരിതത്തിലായിരിക്കുകയാണ്. അതേസമയം കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. പതിവുപോലെ ഘട്ടം ഘട്ടമായിട്ടാകും ശമ്പള വിതരണം. കെഎസ്‍ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി കോടി രൂപയാണ് വേണ്ടത്.