രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍, 422 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.81

Jaihind Webdesk
Monday, August 2, 2021

ന്യൂഡൽഹി :  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,24,773 ആയി.

ഇന്നലെ മാത്രം 36,946 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,08,57,467 ആയി. 4,13,718 രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 2.81 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 47 കോടിയിലധികം പേർക്ക് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.