സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4000; അഡ്വാന്‍സ് 20,000 രൂപ

Jaihind Webdesk
Monday, August 29, 2022

 

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപ നല്‍കാന്‍ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും  നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകുമെന്നും ധന മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.

എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം – കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയും അഡ്വാന്‍സായി അനുവദിക്കും. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും.