മധ്യപ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് 40 ശതമാനം കുറഞ്ഞു ; അഭിമാന നേട്ടവുമായി കോണ്‍ഗ്രസ് സർക്കാർ

കോൺഗ്രസ്‌ ഭരിക്കുന്ന മധ്യപ്രദേശിൽ തൊഴിലില്ലായ്മാ നിരക്ക് 40 ശതമാനം കുറഞ്ഞതായി സർവേ റിപ്പോർട്ട്. സി.എം.ഐ.ഇ ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ പുറത്തുവിട്ടത്. നിലവിലത്തെ സാമ്പത്തിക സാഹചര്യത്തിൽ ഭരണത്തിൽ എത്തി ഒരു വർഷം തികയുന്നതിന് മുമ്പാണ് കോൺഗ്രസ്‌ സർക്കാർ അഭിമാന നേട്ടം കൈവരിക്കുന്നത്.

നിലവിലത്തെ സാമ്പത്തിക സാഹചര്യത്തില്‍ പ്രശംസനീയമായ നേട്ടമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാര്‍ കൈവരിച്ചത്. 2018 ഡിസംബറില്‍ മധ്യപ്രദേശിലെ തൊഴിലില്ലായ്മാ നിരക്ക് 7 ശതമാനമായിരുന്നു. 2019 സെപ്റ്റംബർ അവസാനമായയപ്പോഴേക്കും ഇത് 4.2 ശതമാനമായി കുറഞ്ഞു. സെന്‍റര്‍ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്.

സർക്കാർ അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയ വിഷയങ്ങളില്‍ ഒന്ന് തൊഴിലില്ലായ്മയായിരുന്നുവെന്നും മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വം ഈ അഭിമാന നേട്ടം കൈവരിക്കാന്‍ സഹായകമായെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് സർക്കാരിന്‍റെ നേട്ടം കണ്ടുവേണം കേന്ദ്രസർക്കാർ പഠിക്കാനെന്ന് തൊഴില്‍ മന്ത്രി മഹേന്ദ്രസിംഗ് സിസോദിയ പ്രതികരിച്ചു. സ്വയം തൊഴിലിലൂടെ ആളുകള്‍ക്ക് അവസരം ഒരുക്കാനാണ് കമല്‍നാഥ് സർക്കാർ ശ്രമിച്ചത്. മഗ്നിഫിസന്‍റ് മധ്യപ്രദേശ് ഇന്‍വെസ്റ്റേഴ്സ് ഉച്ചകോടിയും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ സഹായകമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണ, നഗര മേഖലകളില്‍ ഒരുപോലെ തൊഴിലവസരം സൃഷ്ടിക്കാന്‍ സർക്കാരിന് കഴിഞ്ഞെന്ന് സി.എം.ഐ.ഇ റിപ്പോർട്ട് പറയുന്നു. കോണ്‍ഗ്രസ് സർക്കാർ ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് സർക്കാർ കാഴ്ച വെക്കുന്നത്.

g

Madhya Pradeshkamal nath
Comments (0)
Add Comment