ഒമാനില്‍ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; യുഎഇയെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍

 

ദുബായ് : അറേബ്യന്‍ ഗള്‍ഫില്‍ ഞായറാഴ്ച ചെറിയ ഭൂചലനമുണ്ടായതായി ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശായിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന് 4.5 ആണ് തീവ്രത രേഖപ്പെടുത്തി. ഒമാനിലെ ഖസബില്‍ നിന്ന് 655 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രം.

ഭൗമോപരിതലത്തില്‍ നിന്ന് 21 കിലോമീറ്റര്‍ താഴെയാണ് ഇത് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഭൂചലനമുണ്ടായ വിവരം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. 4.7 ആയിരുന്നു തീവ്രതയെന്നാണ് യുഎഇ അധികൃതര്‍ അറിയിച്ചത്. ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments (0)
Add Comment