കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട ; മൂന്നു കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

 

കോഴിക്കോട് : കോഴിക്കോട്ട് വന്‍ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മൂന്നു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. വിപണിയില്‍ മൂന്നുകോടിയിലധികം വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു. പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വര്‍ അറസ്റ്റിലായി. ആന്ധ്രയിലെ വിജയവാഡയില്‍നിന്ന് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. ലഹരിമരുന്ന് എത്തിച്ചത് നിശാപാര്‍ട്ടിക്ക് വേണ്ടെിയെന്നും മൊഴി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനും പദ്ധതിയിട്ടെന്നും പ്രതിയുടെ മൊഴി.

Comments (0)
Add Comment